പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പുളിക്കീഴ് ഡിവിഷനിലെ അംഗം മായ അനില്‍ കുമാറിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ച യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എഡിഎം ബി. രാധകൃഷ്ണന് നേതൃത്വം നല്കി. ജില്ലാ പഞ്ചായത്തിൽ നിന്നു പുളിക്കീഴിലെ മുൻ പ്രതിനിധി ഡാലിയ സുരേഷ് രാജിവച്ചതിനു പിന്നാലെയാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഒഴിവുവന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മായ അനിൽ കുമാറിന്റെ നാമനിർദേശ പത്രിക മാത്രമാണ് ലഭിച്ചത്.
കോൺഗ്രസ് വാഹനപ്രചാരണ ജാഥ തുടങ്ങി
അടൂർ: വിലക്കയറ്റത്തിനും പിൻവാതിൽ നിയമത്തിനും അടൂർ നിയോജകമണ്ഡലത്തോടുള്ള അവഗണനയ്ക്കുമെതിരേ കോൺഗ്രസ് വാഹന പ്രചാരണജാഥ തുടങ്ങി.
ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ നയിക്കുന്ന അഞ്ചുദിവസത്തെ ജാഥ വയലയിൽ കോൺഗ്രസ് നേതാവ് തേരകത്ത് മണി ഉദ്ഘാടനം ചെയ്തു.
ഏറത്ത് മണ്ഡലം പ്രസിഡന്റ് ഡി. രാജീവ് അധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, എസ്. ബിനു, ബിനു. എസ്. ബിജിലി ജോസഫ്, ബിനു. എസ്. ചക്കാലയിൽ, സി. കൃഷ്ണകുമാർ, ഡി. ഭാനുദേവൻ, രാഹുൽ മാംകൂട്ടത്തിൽ, എം.ജി. കണ്ണൻ,തൂവയൂർബാലൻ, മറിയാമ്മ തരകൻ, സുധ നായർ, കുഞ്ഞുഞ്ഞമ്മ ജോസഫ്, ഗീതാ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് ഏഴംകുളത്തു നിന്ന് ആരംഭിക്കുന്ന ജാഥ തോപ്പിൽ ഗോപകുമാറും ഏനാത്ത് ജംഗ്ഷനിൽ സമാപനസമ്മേളനം റോജി എം. ജോൺ എംഎൽഎയും ഉദ്ഘാടനം ചെയ്യും.
മായ അനിൽ കുമാർ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ
10:59 PM Dec 07, 2022 | Deepika.com