പത്തനംതിട്ട: സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ മാസങ്ങളായി തകരാറിലായി കിടക്കുന്ന ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് - ബി
ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പ്രവർത്തന രഹിതമായ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ റീത്തു സമർപ്പിച്ച് ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ് സമരം ഉദ്ഘാടനം ചെയ്തു.
ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് സാം ജോയ്ക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ, ചെറിയാൻ ഏബ്രഹാം, ജോൺ പോൾ മാത്യു, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മഹേഷ് ബാബു, വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജിമോൾ മാത്യു, ബിജു ഏബ്രഹാം, റബേക്ക ബിജു, ജിബു ഒലിക്കൽ, സജി തുടങ്ങിയവർ പ്രസംഗിച്ചു.
സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കേരള കോൺഗ്രസ് - ബി ധർണ നടത്തി
10:59 PM Dec 07, 2022 | Deepika.com