കോഴഞ്ചേരി: കോയിപ്രം ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം. തിരക്കേറിയ തിരുവല്ല -കുമ്പഴ സംസ്ഥാന പാതയോടു ചേര്‍ന്നുകിടക്കുന്ന കോയിപ്രം പഞ്ചായത്തിലെ പുല്ലാട് - തെറ്റുപാറ പ്രദേശത്തെ കൃഷിയിടങ്ങളിലാണ് കാട്ടു പന്നികളുടെ ശല്യം വ്യാപകമായിരിക്കുന്നത്. ഏത്തവാഴ, മരച്ചീനി, ചേന ഇവയെല്ലാം കുത്തിമറിച്ചിട്ടിരിക്കുകയാണ്.
പഞ്ചായത്തിലെ കുറവന്‍കുഴി ചിരട്ടോലിക്കല്‍ ഭാഗത്ത് പന്നി ശല്യം ഏറെയുണ്ട്.
പന്നികളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു സമിതി പഞ്ചായത്തില്‍ നിലവിലുണ്ടെങ്കിലും ഇതു ഫലപ്രദമായി കൂടുകയോ പന്നികളുടെ ശല്യം മൂലം കൃഷിക്കാര്‍ നേരിടുന്ന വിശമതകള് പരിഹരിക്കാനുള്ള ശ്രമങ്ങളൊന്നുംതന്നെ നടത്തുന്നില്ലെന്നും കൃഷിക്കാര്‍ കുറ്റപ്പെടുത്തി.
കോയിപ്രം പഞ്ചായത്തിൽ കാട്ടുപന്നി ശല്യം അതിരൂക്ഷം
10:09 PM Dec 07, 2022 | Deepika.com