പള്ളിവളവ്: മതിലകം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ പങ്കെടുക്കുന്ന മതിലകം ഗ്രാമ പഞ്ചായത്തിന്റെ ഗെയിംസ് ടീമംഗങ്ങൾക്കുള്ള ജഴ്സികൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബറോഡ ബാങ്ക് അസിസ്റ്റന്റ് മാനേജർ റിച്ചു പോൾ ജഴ്സി ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ സുമതി സുന്ദരൻ, ഹിത രതീഷ്, വാർഡ് മെന്പർമാരായ ജെസ്ന ഷെമീർ, ടി.എസ്. രാജു, സെക്രട്ടറി കെ.എസ്. രാമദാസ്, യൂത്ത് കോഡിനേറ്റർ വി.ഐ. ഇൻസാഫ് എന്നിവർ പങ്കെടുത്തു. മതിലകം ബറോഡ ബാങ്ക് ആണ് ജഴ്സികൾ സ്പോണ്സർ ചെയ്തത്.
ജഴ്സികൾ വിതരണം ചെയ്തു
12:56 AM Dec 07, 2022 | Deepika.com