നി​ലം​പ​തി​ക്കാ​യി ടാ​റി​ംഗ് പൊ​ളി​ച്ച് കു​ഴി​യെ​ടു​ത്തു; ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് അ​പ​ക​ടം

12:55 AM Dec 07, 2022 | Deepika.com
പാ​യ​മ്മ​ൽ: കോ​ടം​കു​ളം റോ​ഡി​ൽ നി​ലം​പ​തി​ക്കാ​യി ടാ​ർ പൊ​ളി​ച്ച് കു​ഴി​യെ​ടു​ത്ത​തി​ന് സ​മീ​പം വ്യ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് സ്ഥാ​പി​ക്കാ​ത്ത​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.
ചേ​ലൂ​ർ അ​രി​പ്പാ​ലം റോ​ഡി​ൽ​നി​ന്നും പാ​യ​മ്മ​ലി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ഇ​റ​ക്ക​ത്തി​ലാ​ണ് നി​ലം​പ​തി​ക്കാ​യി റോ​ഡ് പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. നാ​ല​ന്പ​ല തീ​ർ​ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മെ​ക്കാ​ഡം ടാ​റി​ട്ട റോ​ഡാ​ണ് ഇ​പ്പോ​ൾ പ​ത്ത​ടി​യോ​ളം നീ​ള​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി കു​ഴി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത് അ​റി​യി​ക്കു​ന്ന​തി​നാ​യി ഒ​രു മു​ന്ന​റി​യി​പ്പും സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ഇ​രു​വ​ശ​ത്തും ര​ണ്ടു മ​ര​ച്ചി​ല്ല​ക​ൾ മാ​ത്ര​മാ​ണ് വച്ചി​രി​ക്കു​ന്ന​ത്. ഇ​താ​രും ശ്ര​ദ്ധി​ക്കി​ല്ലെ​ന്നും രാ​ത്രി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ലാ​കു​ന്ന​തെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് നി​ലം​പ​തി​യും റോ​ഡി​ന് ഇ​രു​വ​ശ​ത്തും ഐ​റി​ഷ് കാ​ന​യും നി​ർ​മി​ക്കു​ന്ന​ത്.