ഇരിങ്ങാലക്കുട: നഗരസഭ ഓഫീസിനു സമീപം അനാഥമായി കിടക്കുന്ന ശിലാഫലകത്തിൽ റീത്ത്വച്ച് ബിജെപി കൗണ്‍സിലർമാരുടെ പ്രതിഷേധം.
2019ൽ അഞ്ച് ലക്ഷം രൂപ ചെലവിൽ മുനിസിപ്പൽ മൈതാനത്തിന് ചുറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ശിലാഫലകത്തിനാണ് ഈ ഗതികേട്. അന്ന് ചെയർമാനായിരുന്ന നിമ്യാ ഷിജുവാണ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ശിലാഫലകം നഗരസഭയുടെ ആസ്തിയാണെന്നും സ്ഥാപിക്കുന്നില്ലെങ്കിൽ ഫലകം ഇവിടെ നിന്ന് മാറ്റി സ്ഥലം വൃത്തിയാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അനാഥ ശിലാഫലകത്തിൽ റീത്ത് വച്ച് ബിജെപി കൗണ്‍സിലർമാരുടെ പ്രതിഷേധം
12:55 AM Dec 07, 2022 | Deepika.com