കയ്പമംഗലം: ബയോഫ്ലോക്ക് മീൻ വളർത്തൽ കേന്ദ്രത്തിൽ തീപ്പിടിത്തം. ജനറേറ്ററും വൈദ്യുതി സാമഗ്രികളും കത്തിനശിച്ചു. കാളമുറി വെസ്റ്റ് റോഡ് തൂമുങ്ങൽ പാലത്തിന് സമീപം പുതിയവീട്ടിൽ ജമാൽ മുഹമദിന്റെ ഹെവൻസ് അക്വാ ഫിഷ് ഫാമിലാണ് തീ പിടിച്ചത്.നാട്ടുകാർ ചേർന്ന് തീ അണച്ചു.
മോട്ടോർ ഷെഡ്, ജനറേറ്റർ തുടങ്ങി ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. ബയോഫ്ലോക്ക് ടാങ്കിലേക്ക് തീപടരും മുന്പ് കെടുത്താനായത് വൻ നഷ്ടം ഒഴിവാക്കി. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.
മീൻ വളർത്തൽ കേന്ദ്രത്തിൽ തീപ്പിടിത്തം;രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം
12:55 AM Dec 07, 2022 | Deepika.com