മാള കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
12:54 AM Dec 07, 2022 | Deepika.com
മാള: മാള കുളത്തിൽനിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തി. മാള ചേർത്തേടത്തു വെങ്കിടേശ്വര മല്ലൻ മകൻ പ്രവീണ്‍ കുമാർ മല്യ (49) യുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് സംഭവം. മാളയിലെ മുൻ വ്യാപാരിയാണ്. പൊയ്യയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കു കയറ്റി. മാള പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ: പൂർണിമ. മകൻ: പ്രണവ്.