തൃശൂർ: ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ ആഭിമുഖ്യത്തിൽ സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് റൈസിംഗ് ഡേ ആഘോഷിച്ചു. തേക്കിൻകാട് മൈതാനിയിൽ നടത്തിയ പരേഡിൽ ജില്ല ഫയർ ഓഫീസർ അരുൺ ഭാസ്കർ സല്യൂട്ട് സ്വീകരിച്ചു. വിവിധ സ്റ്റേഷനുകളിൽനിന്നായി 150 ഹോം ഗാർഡുകളും സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു.
വനിതാ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സ്വയംസുരക്ഷ പരിശീലനം, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് തൃശൂർ പോലീസ് അക്കാദമിയിൽനിന്നുള്ള വനിതാ സിവിൽ പോലീസ് ഓഫീസർമാർ പരിശീലന ക്ലാസ് നൽകി. വിവിധ തരത്തിലുള്ള അഗ്നിശമന മാർഗങ്ങളുടെ മാതൃകയും ലഹരി വിരുദ്ധ കാന്പയിൻ റോഡ് ഷോയും നടത്തി. തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ വിജയ്കൃഷ്ണ, തൃശൂർ സിവിൽ ഡിഫൻസ് കോ-ഓർഡിനേറ്റർ വി.എസ്. സ്മിനേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
12 വരെ രക്തദാന ക്യാമ്പുകള്‍, പ്രഥമ ശുശ്രൂഷ, ഗാര്‍ഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍, ഡെമോണ്സ്ട്രേഷന്, മോക്ഡ്രില്‍, ലഘുലേഖാ വിതരണം, ദുരന്തലഘൂകരണം ലക്ഷ്യമിട്ട് ദുരന്തമേഖലകളെക്കുറിച്ചുള്ള സര്‍വേ, ശുചീകരണം തുടങ്ങിയവ നടത്തും.
റൈസിംഗ് ഡേ ദിനാചരണം; ഫയർ ആൻഡ് റെസ്ക്യൂ പരേഡ് നടത്തി
12:53 AM Dec 07, 2022 | Deepika.com