തൃശൂർ: സംസ്ഥാന ജൂണിയർ വോളിബോൾ ചാന്പ്യൻഷിപ്പ് വരന്തരപ്പിള്ളി സെന്റ് മേരീസ് പള്ളി മൈതാനിയിൽ ഒന്പത്, പത്ത്, 11 തീയതികളിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒന്പതിനു വൈകുന്നേരം അഞ്ചിനു കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രതേ്യകം സജ്ജമാക്കിയ മൂന്നു ഫ്ലഡ്ലിറ്റ് കോർട്ടുകളുടെ ഉദ്ഘാടനം അർജുന അവാർഡ് ജേതാവ് സിറിൽ സി. വള്ളൂർ നിർവഹിക്കും. കേരള സ്പോർട്സ് കൗൺസിലിന്റ ആഭിമുഖ്യത്തിൽ തൃശൂർ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും വരന്തരപ്പിള്ളി ടുഗതർ സ്പോർട്സ് ക്ലബും സംയുക്തമായാണു മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ കെ.ആർ. സാംബശിവൻ, സാജു ലൂയിസ്, ജോഫി ജോർജ്, ഷൈജു പട്ടിക്കാട്ടുകാരൻ എന്നിവർ പങ്കെടുത്തു.
സംസ്ഥാന ജൂണിയർ വോളിബോൾ ചാന്പ്യൻഷിപ്പ് വരന്തരപ്പിള്ളിയിൽ
12:53 AM Dec 07, 2022 | Deepika.com