യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ

11:43 PM Dec 06, 2022 | Deepika.com
മ​ല​പ്പു​റം: സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പി​ൻ​വാ​തി​ൽ, അ​ന​ധി​കൃ​ത നി​യ​മ​വി​രു​ദ്ധ നി​യ​മ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ക​ള​ക്ട​റേ​റ്റ് ധ​ർ​ണ​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ധ​ർ​ണാ​സ​മ​രം നാ​ളെ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​മ​ല​പ്പു​റം വാ​രി​യ​ൻ​കു​ന്ന​ൻ കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി സ്മാ​ര​ക ടൗ​ണ്‍​ഹാ​ൾ പ​രി​സ​ര​ത്ത് നി​ന്നു പ്ര​ക​ട​ന​മാ​യി പ​ത്തു മ​ണി​യോ​ടെ സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ആ​രം​ഭി​ക്കു​ന്ന ധ​ർ​ണ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് അ​ഡ്വ. പി.​എം.​എ. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം അ​ഡ്വ. എം. ​ലി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ഡ്വ. കെ.​എ​ൻ.​എ. ഖാ​ദ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ​ക്ക് പു​റ​മെ യു​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.