പെരിന്തൽമണ്ണ: ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ തുക വകയിരുത്തി ആവിഷ്കരിച്ച സമഗ്ര മാനസികാരോഗ്യ പരിപാടി പെരിന്തൽമണ്ണ നഗരസഭയിലും ആരംഭിക്കും.
പകൽവീടുകൾ വഴി കൃത്യമായ ചികിത്സ നേടി മാനസികാരോഗ്യപ്രശ്നങ്ങളിൽ നിന്നു മുക്തി നേടിയവർക്കായാണ് പദ്ധതികൾ നടപ്പാക്കുന്നത്. പെരിന്തൽമണ്ണയിൽ സാന്ത്വനം സൈമണ്‍ ബ്രിട്ടോ സ്മാരക കേന്ദ്രത്തിലാണ് പകൽവീട് പ്രവർത്തനം ആരംഭിക്കുന്നത്. സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം വി.രമേശൻ നാളെ രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. ഗ്രൂപ്പ് ചർച്ചകൾ, അനുഭവങ്ങൾ പങ്കുവയ്ക്കൽ, കളികൾ, റോൾ പ്ലേകൾ തുടങ്ങിയ വിവിധ രീതികളിലൂടെ അവരുടെ സമൂഹത്തോടുള്ള ഭയം കുറക്കാൻ ശ്രമിക്കും. ഇതിന്റെ ഭാഗമായി സ്വയംതൊഴിൽ പരിശീലനങ്ങളും കാർഷിക പ്രവർത്തനങ്ങളും അടക്കം ഇവിടങ്ങളിൽ നടപ്പാക്കും. ഫോണ്‍: 91429 29394 (സലീം കീഴിശേരി സ്വാന്തനം കോഓർഡിനേറ്റർ) 8921589635 (എൻ. കാർത്തിക്. നഴ്സിംഗ് ഓഫീസർ).
ഉദ്ഘാടനം നാളെ; പുനരധിവാസ പകൽ വീട് പെരിന്തൽമണ്ണയിലും
11:42 PM Dec 06, 2022 | Deepika.com