ക​രു​വാ​ര​കു​ണ്ടി​ൽ പു​തി​യ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്കു സാ​ധ്യ​ത തേ​ടി

11:42 PM Dec 06, 2022 | Deepika.com
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ ടൂ​റി​സം സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി യോ​ഗം ചേ​ർ​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​ടി​പി​സി സെ​ക്ര​ട്ട​റി വി​പി​ൻ ച​ന്ദ്ര ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ന് ക​ള​ങ്കം സം​ഭ​വി​ക്കാ​ത്ത ത​ര​ത്തി​ൽ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡി​ടി​പി​സി സം​ഘം ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്ത​ത്. ക​ൽ​ക്കു​ണ്ട്, കേ​ര​ളാം​കു​ണ്ട് ഭാ​ഗ​ങ്ങ​ളി​ൽ ഇ​തി​ന​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ ശേ​ഷ​മാ​കും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​വു​ക. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി സ്ഥ​ലം വി​ട്ടു ന​ൽ​കാ​ൻ ത​യാ​റു​ള്ള​വ​രെ കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രാ​നും തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ഡി​ടി​പി​സി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​ത്മ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​കെ.​ഉ​മ്മ​ർ, ഷീ​ബ പ​ള്ളി​ക്കു​ത്ത്, ഷീ​ന ജി​ൽ​സ്, സെ​ക്ര​ട്ട​റി കെ.​ഷാ​നി​ർ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ.​കെ.​ജ​യിം​സ്, എ​ൻ.​ടി.​ക​ബീ​ർ, പി.​മു​ഹ​മ്മ​ദാ​ലി, വി.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഐ.​ടി. സാ​ജി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.