സാ​ന്ത്വ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

11:42 PM Dec 06, 2022 | Deepika.com
രാ​മ​പു​രം: പു​ഴ​ക്കാ​ട്ടി​രി പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സാ​ന്ത്വ​ന യാ​ത്ര ശ്ര​ദ്ധേ​യ​മാ​യി.
പ​തി​റ്റാ​ണ്ടു​ക​ളാ​യി വീ​ടി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ൽ ക​ഴി​യാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്കും അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ആ​ശ്വാ​സം പ​ക​രു​ന്ന​താ​യി​രു​ന്നു യാ​ത്ര. കാ​ഞ്ഞി​ര​പ്പു​ഴ​യി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു രോ​ഗാ​വ​സ്ഥ​യി​ലാ​യ​വ​ർ​ക്കു യാ​ത്ര ആ​ഹ്ലാ​ദ​ത്തി​ന്‍റേ​താ​യി മാ​റി.
ഭ​ക്ഷ​ണ​വും രോ​ഗി​ക​ളു​ടെ കേ​സ് ഷീ​റ്റു​ക​ളും മ​രു​ന്നു​ക​ളും വീ​ൽ​ചെ​യ​റു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം യാ​ത്ര​യി​ൽ കൊ​ണ്ടു​പോ​യി​രു​ന്നു. രോ​ഗി​ക​ൾ​ക്കു സ​ഹാ​യ​ത്തി​നാ​യി ക​ർ​മ​നി​ര​ത​രാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, വോ​ള​ണ്ടി​യ​ർ​മാ​ർ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ ഗാ​ർ​ഡ​നി​ലേ​ക്കു​ള്ള യാ​ത്ര സ​ന്തോ​ഷം പ​ക​ർ​ന്നു. യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ട്ടു.