യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി

11:42 PM Dec 06, 2022 | Deepika.com
മ​ല​പ്പു​റം :പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ർ​ച്ചി​നി​ടെ പോ​ലീ​സി​ന്‍റെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മ​ല​പ്പു​റം ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി പ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ നൗ​ഫ​ൽ ബാ​ബു, ഇ.​പി രാ​ജീ​വ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി ശ​റ​ഫു​ദീ​ൻ, ആ​സാ​ദ് ത​ന്പാ​ന​ങ്ങാ​ടി, ഇ.​കെ അ​ൻ​ഷി​ദ്, റാ​ഷി​ദ് പൂ​ക്കോ​ട്ടൂ​ർ, ഷാ​ജി ക​ട്ടു​പ്പാ​റ, ഷാ​ജ​ഹാ​ൻ മ​ക്ക​ര​പ്പ​റ​ന്പ്, റാ​ഷി​ദ് മേ​ൽ​മു​റി, വി​ജീ​ഷ് പാ​ല​ത്തി​ങ്ങ​ൽ, സു​ധീ​ഷ് പ​ര​പ്പ​ന​ങ്ങാ​ടി, പി. ​ദി​നി​ൽ, റാ​ഫി മൊ​റ​യൂ​ർ, അ​ലി അ​ക്ബ​ർ, അ​ർ​ഷാ​ദ് ചേ​ളാ​രി, അ​ഷ്റ​ഫ് പെ​രി​ന്പ​ലം, ലു​ക്മാ​ൻ മ​ല​പ്പു​റം, ഷാ​ജി മൂ​ച്ചി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.