വയോ​ധി​ക ദ​ന്പ​തി​ക​ളെ ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ത്തു

10:31 PM Dec 06, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​മ്പ​ള​ത്താ​മ​ൺ വ​ലി​യ​ത​റ വീ​ട്ടി​ലെ മ​ക്ക​ളെ​ല്ലാം മ​രി​ച്ചു​പോ​യ 84 കാ​ര​നാ​യ ദി​വാ​ക​ര​നെയും 82 കാ​രി​യാ​യ ഭാ​ര്യ ഭാ​നു​മ​തി​യെയും അ​ടൂ​ർ ക​സ്തൂ​ർ​ബ ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ത്തു.
ഇ​വ​ർ​ക്ക് പ​ട്ട​യം കി​ട്ടി​യ സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടും സ്ഥ​ല​വും കു​മ്പ​ളാം​പൊ​യ്ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ജാ​മ്യം​വ​ച്ച് ഇ​വ​രേ സം​ര​ക്ഷി​ച്ചു കൊ​ള്ളാ​മെ​ന്ന ഉ​റ​പ്പി​ൽ 5.50 ല​ക്ഷം രൂ​പ മ​രു​മ​ക​ൾ വാ​യ്പ​യെ​ടു​ത്തി​രു​ന്ന​താ​യി പ​റ​യു​ന്നു. നി​ല​വി​ൽ ഇ​ത് 12 ല​ക്ഷ​ത്തി​ന് ജ​പ്തി​യി​ലാ​ണ്. രോ​ഗം ബാ​ധി​ച്ച് ദി​വാ​ക​ര​ൻ കി​ട​പ്പി​ലാ​ണ്. അ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ച്ച് ഭാ​ര്യ ഭാ​നു​മ​തി​യും അ​വ​ശ​ത​യി​ലാ​യി.
ഇ​വ​രു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ അ​നി​ലി​ന് ല​ഭി​ച്ച അ​പേ​ക്ഷ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി​യും ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അം​ഗ​വു​മാ​യ ഡോ.​ പു​ന​ലൂ​ർ സോ​മ​രാ​ജ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.​അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശപ്ര​കാ​ര​മാ​ണ് സം​ര​ക്ഷ​ണം അ​ടൂ​ർ ക​സ്തൂ​ര്‍​ബ ഗാ​ന്ധി​ഭ​വ​ൻ എ​റ്റെ​ടു​ത്ത​ത്
ഏ​റ്റെ​ടു​ക്ക​ൽ ച​ട​ങ്ങി​ൽ റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ അ​നി​ൽ, വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.എം. യ​ശോ​ധ​ര​ൻ, അം​ഗ​ങ്ങ​ളാ​യ രാ​ധാ​സു​ന്ദ​ർ സിം​ഗ്, കെ.​കെ. രാ​ജീ​വ്, മ​ല​യാ​ല​പ്പു​ഴ ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​ത്തു പ്ര​കാ​ശ്, അ​രു​ൺ​രാ​ജ്, വ​ട​ശേ​രി​ക്ക​ര കു​ടു​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ സു​രേ​ഷ്, പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ഴ്സ് സി.​എം. സ്വ​പ്ന തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ടൂ​ർ മി​ത്ര​പു​രം ക​സ്തൂ​ര്‍​ബ ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ കു​ട​ശ​നാ​ട് മു​ര​ളി, വി​ക​സ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​ മീ​രാ​സാ​ഹി​ബ്, അ​ഷ്റ​ഫ് ഹാ​ജി അ​ല​ങ്കാ​ർ, കെ.​ ഹ​രി​പ്ര​സാ​ദ്, സു​ധീ​ർ വ​ഴി​മു​ക്ക്, മാ​നേ​ജ​ർ ജ​യ​ശ്രീ എ​ന്നീ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​റ്റെ​ടു​ത്ത​ത്.