പുന്നംപറന്പ്: അന്പലപ്പാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അംഗ സമാശ്വാസ നിധിയുടെ വിതരണം ബാങ്ക് പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ജെ. രാജു അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ ജിജോ കുരിയൻ, ടി.എ. ശങ്കരൻ, വി.എം. കുരിയാക്കോസ്, കെ.ആർ. സന്ദീപ്, ബാങ്ക് സെക്രട്ടറി അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ബാങ്കിൽ നിന്നും എഴുപതോളം അംഗങ്ങൾക്കാണു സഹായം വിതരണം ചെയ്തത്. ജില്ലയിൽ കർഷകർക്കു വായ്പകൾ നൽകുന്ന മികച്ച ബാങ്കാണ് അന്പലപ്പാട് സർവീസ് സഹകരണ ബാങ്ക്.
തൃക്കൂർ പഞ്ചായത്തിൽ
കോഴിക്കുഞ്ഞുങ്ങളെ വിതരണം
തൃക്കൂർ: ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി വനിത കർഷകർക്കു കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നന്പാടൻ വിതരണോദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീഷ് ചെന്പാറ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ പോൾസണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരൻ, പഞ്ചായത്തംഗങ്ങളായ മോഹനൻ തൊഴുക്കാട്ട്, മേഴ്സി സ്കറിയ, കപിൽരാജ്, കെ.കെ. സലീഷ്, വെറ്ററിനറി ഡോക്ടർ അരുണ്‍ റാഫേൽ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ഡേവീസ് പൂക്കോടൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ 160 പേർക്കാണു കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.
അന്പലപ്പാട് സർവീസ് സഹ. ബാങ്ക് അംഗസമാശ്വാസ നിധി വിതരണം
12:51 AM Dec 06, 2022 | Deepika.com