വെങ്കിടങ്ങ്: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് എകെടിഎ വെങ്കിടങ്ങ് യൂണിറ്റ് കണ്വൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം.കെ. പ്രകാശൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിൽസി വർഗീസ് അധ്യക്ഷത വഹിച്ചു. ടി.ടി. ഫ്രാൻസിസ്, എൻ.കെ. വിജയ, പി.വി. ദശരഥൻ, ടി.എ. ഫ്രാൻസിസ്, എ.എസ്. മണി എന്നിവർ സംസാരിച്ചു.
യുഡിഎഫ് ലഹരിവിരുദ്ധ സന്ധ്യ നടത്തി
പുതുക്കാട്: ലഹരി ഉപേക്ഷിക്കൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി യുഡിഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി പുതുക്കാട് സെന്ററിൽ നടത്തിയ ലഹരി വിരുദ്ധ സന്ധ്യ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഷാജു കാളിയേങ്കര അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി സെബി കൊടിയൻ മുഖ്യപ്രഭാഷണം നടത്തി. കേരള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.കെ. ആന്റണി, പി.പി. ചന്ദ്രൻ, ടി.വി. പ്രഭാകരൻ, ഷൈനി ജോജു, രജനി സുധാകരൻ, രതി ബാബു, ലിൻസൻ പല്ലൻ, ജെയിംസ് പറപ്പുള്ളി, സിന്റോ പയ്യപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
മദ്യം, മയക്കുമരുന്ന് ഉപഭോഗം നിയന്ത്രിക്കാൻ നടപടി വേണം
12:51 AM Dec 06, 2022 | Deepika.com