തൃശൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ പൂങ്കുന്നം സീതാരാമ കല്യാണമണ്ഡപത്തിൽ നടക്കും.
രാവിലെ 9.30നു സംസ്ഥാന പ്രസിഡന്റ് എം.ആർ. രഘുനാഥൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കണ്‍വീനർ പി.ആർ. പോൾസണ്‍ അധ്യക്ഷത വഹിക്കും.
എട്ടിനു രാവിലെ 11ന് ഇലക്ട്രിക്കൽ ഉത്പന്നങ്ങളുടെ പ്രദർശനം ടി.എസ്. പട്ടാഭിരാമനും പൊതുസമ്മേളനം ഡപ്യൂട്ടി മേയർ രാജശ്രീ ഗോപനും ഉദ്ഘാടനം ചെയ്യും.
വൈദ്യുതി സംരക്ഷണം, വൈദ്യുതി അപകട സുരക്ഷ എന്നിവ സംബന്ധിച്ച് പഠന ക്ലാസുകൾ നടക്കും.
എക്സിബിഷനും പ്രകടനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സി.യു. രവി, എം.എസ്. സുദേവൻ, കെ.കെ. ഹരിദാസ്, എം. അരുണ്‍ എന്നിവർ പങ്കെടുത്തു.
ഇലക്ട്രിക്കൽ വയർമെൻ അസോസിയേഷൻ ജില്ലാ സമ്മേളനം
12:40 AM Dec 06, 2022 | Deepika.com