ഗാന്ധിനഗര്‍: ഇലന്തൂരില്‍ കൊല്ലപ്പെട്ട എറണാകുളം കാലടി സ്വദേശിനിയായ റോസ്ലിയുടെ മൃതദേഹഭാഗങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ 11നു കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍നിന്നു മക്കളായ മഞ്ജുവും സഞ്ജുവും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.
റോസ്ലിക്കൊപ്പം കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം കഴിഞ്ഞ 20ന് ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ റോസ്ലിയുടെ ഡിഎന്‍എ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് അങ്കമാലിയില്‍ താമസിക്കുന്ന മഞ്ജുവിനെ കാലടി പോലീസ് വിവരമറിയിക്കുകയായിരുന്നു. കാലടി പോലീസ് എത്തിയാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹഭാഗങ്ങള്‍ മക്കള്‍ക്ക് കൈമാറിയത്.
സംസ്കാരം നാട്ടിലെ പൊതുപ്രവര്‍ത്തകരുമായി ആലോചിച്ചശേഷം നടത്തുമെന്ന് മകള്‍ പറഞ്ഞു.
ഇലന്തൂര്‍ നരബലി: റോസ്ലിയുടെ മൃതദേഹഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
10:42 PM Dec 05, 2022 | Deepika.com