തിരുവല്ല: നീരേറ്റുപുറം ജലോത്സവത്തിനിടെ തിരുവല്ല പോലീസിൽ നിന്നു നഷ്ടമായ രണ്ട് വയർലെസ് സെറ്റുകൾ കണ്ടെത്തി. വള്ളംകളിയുടെ സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്നു ഫയർഫോഴ്സ് സ്കൂബാ ടീമാണ് സെറ്റുകൾ കണ്ടെത്തിയത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവല്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ വയർലെസ് സെറ്റുകളാണ് നഷ്ടപ്പെട്ടത്. ഇതേത്തുടർന്ന് സ്ഥലത്തു വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ ഫയർഫോഴ്സ് സംഘത്തെ എത്തിച്ച് നദിയിൽ തെരച്ചിൽ നടത്തി. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെ വയർലെസ് സെറ്റുകൾ കണ്ടെത്തി.
കളക്ടറേറ്റ് മാർച്ച് ഇന്ന്
പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ കേരള സര്‍ക്കാരും ദേവസ്വംബോര്‍ഡും ജില്ലാ ഭരണകൂടവും ഗുരുതരമായ വീഴ്ച വരുത്തിയെന്നാരോപിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പഭക്തരുടെ കളക്ടറേറ്റ് മാർച്ചും ധർണയും ഇന്ന് പത്തനംതിട്ടയിൽ നടക്കും.
രാവിലെ 10.30ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നു മാർച്ച് ആരംഭിക്കും. കളക്ടറേറ്റ് ധർണ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും.
നഷ്ടപ്പെട്ട വയർലെസ് സെറ്റുകൾ തിരികെ ലഭിച്ചു, പോലീസിന് ആശ്വാസം
10:37 PM Dec 05, 2022 | Deepika.com