തൃശൂർ: എൽഡിഎഫ് ഭരണത്തിൽ പൊതുവിതരണ വകുപ്പ് പാടെ തകർന്നതുകൊണ്ടാണ് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതെന്ന് കേരളാ വനിതാ കോണ്ഗ്രസ്-ജേക്കബ് സംസ്ഥാന പ്രസിഡന്റ് കെ.എം. ജയന്തി പറഞ്ഞു.
വിലവർധനവ് തടയുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കമ്മിറ്റി തൃശൂർ താലൂക്ക് സപ്ലൈ ഓഫീസിനു മുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയന്തി. കേരളം ലഹരി മാഫിയകളുടെ പിടിയിലായതിനാൽ സ്ത്രീകൾക്കു പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയിലായെന്നും അവർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കുമാരി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ആർ. ഗിരിജൻ, പി.എം. ഏലിയാസ്, ശാലിനി സുകുമാരൻ, ഗീത രാമചന്ദ്രൻ, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, കെ.ആർ. സുനിൽ കുമാർ, യു.എസ്. വിഷ്ണു, മുഹമ്മദ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
വിലവർധനവ് തടയൽ: ധർണ നടത്തി കേരള വനിതാ കോണ്ഗ്രസ്
12:57 AM Dec 05, 2022 | Deepika.com