ചാലക്കുടി: യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ എൽഡിഎഫ് സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ കളക്ടറേറ്റിനു മുന്നിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ധർണ വിജയിപ്പിക്കാൻ യുഡിഎഫ് ചാലക്കുടി നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി യോഗം തീരുമാനിച്ചു.
യുഡിഎഫ് ചെയർമാൻ സി.ജി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ. അബ്ദുൽ മജീദ്, വർഗീസ് കണ്ടംകുളത്തി, ഉണ്ണികൃഷ്ണൻ, മേരി നളൻ, ഫ്രാൻസിസ് പിൻഹീറോ, അനിയൻ കൊടകര, ഒ.എസ്. ചന്ദ്രൻ, തോമസ് കണ്ണത്ത്, പി.വി. പാപ്പച്ചൻ, കെ.ടി. ജോണ്സണ് എന്നിവർ പ്രസംഗിച്ചു.
മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മണ്ഡലം തോറും ഡിസംബർ അഞ്ചാം തീയതി മയക്കുമരുന്നിനെതിരെ കൂട്ടായ്മ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ കളക്ടറേറ്റിനു മുന്നിൽ ധർണ
12:57 AM Dec 05, 2022 | Deepika.com