വെളളാങ്കല്ലൂർ: വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം. വടംവലി മത്സരത്തിൽ വെള്ളാങ്കല്ലൂർ പഞ്ചായത്ത് ടീം ജേതാക്കളായി. വനിത വടംവലി മത്സരത്തിൽ പടിയൂർ പഞ്ചായത്ത് വിഭാഗം ജേതാക്കളായി. ചെസ് മത്സരത്തിൽ വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും പടിയൂർ പഞ്ചായത്ത് വിജയിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷമി വിനയചന്ദ്ര ൻ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡണന്റ് ധനീഷ്, ഉണ്ണികൃഷ്ണൻ കുറ്റി പറന്പിൽ, പ്രസന്ന അനിൽകുമാർ, സുരേഷ് അമ്മനത്ത്, രമ രാഘവൻ, ഷീല അജയഘോഷ്, ശശികുമാർ ഇടപ്പുഴ, ദിവ്യ കുഞ്ഞുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
ജനപ്രതിനിധികൾ, വായനശാല പ്രവർത്തകർ, കാർഷിക ക്ലബ് അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കേരളോത്സവത്തിന് ആവേശോജ്ജ്വല തുടക്കം
12:55 AM Dec 05, 2022 | Deepika.com