കൊടുങ്ങല്ലൂർ: കടലിന്റെ മക്കൾക്കെതിരെ നടക്കുന്ന കടന്നു കയറ്റം സമുദായം ഒറ്റക്കെട്ടായി നേരിടുമെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി.
ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണലിന്റെ രജത ജൂബിലിയും 5-ാമത് മഹാസംഗവും നടക്കുന്നതിന്റെ ഭാഗമായി സിഎസ്എസ് കോട്ടപുറം രൂപതാപ്രസിഡന്റും സംസ്ഥാന ജനറൽ സെക്രടറിയുമായ ജിസ്മോൻ ഫ്രാൻസിസ് നയിക്കുന്ന പതാക പ്രയാണം കോട്ടപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് ചെയർമാൻ ജോജോ മനക്കിൽ അധ്യക്ഷത വഹിച്ചു. സ്പിരിച്വൽ ഡയറക്ടർ ഫാ. ബാബു മുട്ടിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.
കെആർഎൽസിസി സെക്രട്ടറി പി.ജെ. തോമസ്, ജോണ്, ജോബ് കാലത്തിപറന്പിൽ, ജോയ് മേലെടത്ത്,ടി.സ്. റാഫി , തോമസ് പുത്തൻപുരക്കൽ, ഫിലിപ്പ് ഒള്ളാട്ടുപുറം, സോഫി ജോജോ തുടങ്ങിയവർ പ്രസംഗിച്ചു.
കടലിന്റെ മക്കൾക്കെതിരെയുള്ള കടന്നു കയറ്റം സമുദായം ഒറ്റക്കെട്ടായി നേരിടും
12:55 AM Dec 05, 2022 | Deepika.com