മാള: തകരാർ പരിഹരിക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യാതിരുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചു. പുത്തൻവേലിക്കര സെക്ഷനിലെ പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി മൃഗാശുപത്രിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന 100 കെവിഎ മടത്തിക്കാവ് ട്രാൻസ്ഫോർമർ ആണ് മാറ്റി സ്ഥാപിച്ചത്.
കേടുവന്ന് മൂന്നു മാസത്തോളമായിട്ടും തകരാർ പരിഹരിക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യാത്തതിനെ തുടർന്ന് പൊതു പ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് വിദ്യുച്ഛക്തി മന്ത്രി കെ. കൃഷ്ണൻകുട്ടിയ്ക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. അടിയന്തിരമായി പരിഹാരം കാണമെന്ന് പുത്തൻവേലിക്കര കെഎസ്ഇബി സെക്ഷൻ അസി.എൻജിനിയർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു.കഴിഞ്ഞ ദിവസം കേടുവന്ന ട്രാൻസ്ഫോർമറിനു പകരം പുതിയത് സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചു.
ട്രാൻസ്ഫോർമർ കേടുവന്നതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് മറ്റുസമീപ ട്രാൻസ്ഫോമറുകളിൽ നിന്നും വൈദ്യുതി നൽകി താത്കാലിക പരിഹാരം കെഎസ്ഇബി ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നെങ്കിലും രാത്രി കാലങ്ങളിൽ ആവശ്യമായ വോൾട്ടേജ് ലഭ്യമാകുന്നില്ലയെന്നും ഇതു മൂലം ഈ വീടുകളിലെ വൈദ്യുത ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും പരാതിയുണ്ടായിരുന്നു.
മന്ത്രിക്കു പരാതി; ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിച്ചു
12:55 AM Dec 05, 2022 | Deepika.com