കൊടകര: വെള്ളിക്കുളങ്ങര പ്രസന്റേഷൻ കോണ്‍വന്റ് ഗേൾസ് ഹൈസ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിലുള്ള 22ാമത് അഖില കേരളഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റ്(പെണ്‍കുട്ടികൾ) ഇന്നും നാളേയുമായി നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആതിഥേയരായ പ്രസന്റേഷൻ സ്കൂളിന്റെ എ, ബി ടീമുകൾക്ക് പുറമെ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ചാലക്കുടി സേക്രഡ് ഹാർട്ട്, കിടങ്ങൂർ സെന്റ് ജോസഫ്സ്, പൂവത്തുശേരി സെന്റ് ജോസഫ്സ്, കോട്ടപ്പുറം സെന്റ് ആൻസ്, പുല്ലേങ്കുളം എസ്എൻ എന്നീ സ്കൂൾ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.
ഇന്ന് രാവിലെ 8.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. രണ്ടിന് ദേശീയ ജൂണിയർ വോളിബോൾ പരിശീലകൻ ബിജോയ് ബാബു ഉദ്ഘാടനം ചെയ്യും. എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലില്ലി മരിയ അധ്യക്ഷത വഹിക്കും. ആറിന് വൈകീട്ട് നടക്കുന്ന സമാപനചടങ്ങ് മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥികൂടിയായ പൊലീസ് അക്കാദമി അസി. ഡയറക്ടർ പി. വാഹിദ് സമ്മാനദാനം നടത്തും. പത്രസമ്മേളനത്തിൽ പ്രധാന അധ്യാപിക സിസ്റ്റർ ലിസ്മിൻ, കായികാധ്യാപിക സിസ്റ്റർ ജനീവ, അധ്യാപിക റെക്സി, പിടിഎ പ്രതിനിധികളായ സി.പി. ജോണ്സൻ, ശ്രീജിത എന്നിവർ പങ്കെടുത്തു.
അഖില കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റ് ഇന്നുമുതൽ
12:55 AM Dec 05, 2022 | Deepika.com