വിദ്യാർഥികളെ മർദിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു
12:55 AM Dec 05, 2022 | Deepika.com
പള്ളിവളവ്: മതിലകം സെന്റ് ജോസഫ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളെ മർദിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കൽ ഹാരിസ് (28) ആണ് അറസ്റ്റിലായത്. എസ്ഐ വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശനിയാഴ്ച രാത്രി പ്രതിയെ പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ടാണ് വിദ്യാർഥികൾ മർദനത്തിനിരയായത്. സഹപാഠികളുമൊത്ത് ഗിഫ്റ്റ് വാങ്ങുന്നതിനായി കടയിലെത്തിയപ്പോഴാണ് വിദ്യാർഥികളെ ഇയാൾ അകാരണമായി മർദിച്ചത്.