ക​ലാ ശി​ല്പ​ശാ​ല സ​മാ​പി​ച്ചു

12:52 AM Dec 05, 2022 | Deepika.com
ചേ​ർ​പ്പ്: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ്പി​ക്മാ​കെ​യും (സൊ​സൈ​റ്റി ഫോ​ർ ദി ​പ്ര​മോ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ എമങ്ങ്സ്റ്റ് യൂ​ത്ത് ) ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ക​ലാ​ ശി​ല്പ​ശാ​ല സ​മാ​പി​ച്ചു. കോ​ട​ന്നൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യുപി ​സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് ​പ്ര​സി​ഡ​ന്‍റ് ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബിത ​സു​ഭാ​ഷ് അ​ധ്യ​ക്ഷ​യാ​യി.

എകെടി​എ വാ​ർ​ഷി​ക പൊ​തു​യോ​ഗം

പു​ന്നം​പ​റ​ന്പ്: ആ​ൾ കേ​ര​ള ടെ​യ്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ ​കെടി​എ ) തെ​ക്കും​ക​ര യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം പു​ന്നം​പ​റ​ന്പ് പ്രി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി.​എ. ജ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​ടി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി എ.​ആ​ർ.​അ​ര​വി​ന്ദാ​ക്ഷ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​നു​ശോ​ച​നം അ​നി​ഷ ആ​ന്‍റ​ണി​യും, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്രി​ൻ​സി റാ​ഫേ​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​ർ ലി​സി​ജോ​സ​ഫ് വ​ര​വ് ചെല​വ് ക​ണ​ക്കും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.​സാ​ന്ദ്ര​സ​ന്തോ​ഷ് സ്വാ​ഗ​ത​വും, അ​നു​ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.