വടക്കാഞ്ചേരി: റോഡിന്റെ നിർമ്മാണത്തിലെ അപാകതമൂലം റോഡ് ഇടിഞ്ഞുതാഴ്ന്ന് ഗതാഗതം തടസപ്പെട്ടു.മാരാത്ത്കുന്നിനേയും എങ്കക്കാടിനെയും ബന്ധിപ്പിക്കുന്ന പാലയ്ക്കൽ റോഡിലാണ് വൻഗർത്തം രൂപപ്പെട്ടിട്ടുള്ളത്. വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാർ സഞ്ചരിക്കുന്ന പാലയ്ക്കൽ റോഡ് തകർന്നതിന്റെ പ്രധാന കാരണം നിർമാണത്തിലെ അപാകതയാണന്ന് നാട്ടുകാർ ആരോപിച്ചു.
ഉദ്യോഗസ്ഥരും നഗരസഭ ഭരണനേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് റോഡ് തകരാനുള്ള മുഖ്യ കാരണമെന്നും എത്രയും പെട്ടന്ന് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഫുട്ബോൾ ടൂർണമെന്റ്
കൈപ്പറന്പ്: ഫുട്ബോൾ ലോകകപ്പിനോട് അനുബന്ധിച്ച് കൂട്ട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അണ്ടർ 18 ജില്ലാ തല ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പതിനാറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഒയാമ ആളൂർ ഒന്നാം സ്ഥാനവും കെ ബി സെഡ് പുത്തൂർ രണ്ടാംസ്ഥാനവും നേടി.
റോഡ് തകർന്നു; ഗതാഗതം തടസപ്പെട്ടു
12:52 AM Dec 05, 2022 | Deepika.com