നിലന്പൂർ: ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി നിലന്പൂർ ജില്ലാശുപത്രിയിൽ ആരോഗ്യബോധവത്കരണം, ദീപം തെളിയിക്കൽ, പ്രതിജ്ഞ, മെഡിക്കൽ ക്യാന്പ് എന്നിവ സംഘടിപ്പിച്ചു. ഡിഎംഒ ഡോ. ആർ. രേണുക ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഐസിടിസി മെഡിക്കൽ ഓഫീസർ ഡോ. ഷൈലജ വിഷയാവതരണം നടത്തി.
ഡിപിഎം ഡോ. അനൂപ്, ഡോ. പ്രവീണ, ആർഎംഒ ഡോ. ബഹാവുദീൻ, ഡോ. ഹംസ, ഡോ. അജ്മൽ, അബ്ദുൾ ഗഫൂർ, അബ്ദുൾ ഹമീദ്, നഴ്സിംഗ് സൂപ്രണ്ട് രേണുക, ഐസിടിസി കൗണ്‍സിലർ ശ്രുതി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ വിജയലക്ഷ്മി, ദീപ എന്നിവർ പ്രസംഗിച്ചു.
എയ്ഡ്സ് ദിനാചരണം: ബോധവത്കരണം നടത്തി
12:39 AM Dec 05, 2022 | Deepika.com