പെരിന്തൽമണ്ണ:വിഴിഞ്ഞം തീരദേശ നിവാസികൾക്കു അനുഭാവം പ്രകടിപ്പിച്ചും നീതിനിഷേധത്തിൽ പ്രതിഷേധിച്ചും കത്തോലിക്ക കോണ്‍ഗ്രസും കേരള ലാറ്റിൻ അസോസിയേഷനും വൈഎംസിഎയും സംയുക്തമായി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പെരിന്തൽമണ്ണ ലൂർദ് മാതാ തീർഥാടന കേന്ദ്രത്തിൽ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി കോടതിപ്പടിയിൽ അവസാനിച്ചു.
ലൂർദ് മാതാ തീർഥാടന വികാരി ഫാ.സെബാസ്റ്റ്യൻ കറുകപ്പറന്പിൽ, ഫാ.പ്രിൻസ് ഏഴാനിക്കാട് എന്നിവർ പ്രസംഗിച്ചു. വിശുദ്ധ അൽഫോൻസ ഫൊറോന ദേവാലയ വികാരി ഫാ.ജിൽസ് കാരിക്കുന്നേൽ പതാകകൾ കൈമാറി. കച്ചേരിപ്പടിയിൽ ചേർന്ന സമാപന യോഗത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് മേഖലാ പ്രസിഡന്റ് ബോബൻ കൊക്കപ്പുഴ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിനിധി എ.ജെ സണ്ണി എന്നിവർ പ്രസംഗിച്ചു.
ഗ്ലോബൽ സെക്രട്ടറി ട്രീസ ഞെരളക്കാട്, രൂപത വൈസ് പ്രസിഡന്റ് വർഗീസ് ലോന കണ്ണാത്ത്, യൂത്ത് കൗണ്‍സിൽ കോ-ഓർഡിനേറ്റർ ഷാന്േറാ തകിടിയേൽ, ജോസഫ് കൊച്ചീത്ര, ജോർജ് ചിറത്തലയാട്ട്, ഫ്ളോറ മെൻഡോസ എന്നിവർ നേതൃത്വം നൽകി.
ബ്ലോക്ക് കോണ്‍ഗ്രസ്
സമരപ്രചാരണ
വാഹനജാഥ
അങ്ങാടിപ്പുറം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ കൊണ്ടുവരുന്നതു ഗുണകരമല്ലെന്നും അവർക്ക് ഇവിടെത്തെ സാഹചര്യം അറിയില്ലെന്നും അങ്ങാടിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു.
കേന്ദ്രസേനയെ വിളിക്കുന്നതു തൊഴിലാളികളെ തല്ലാനും അദാനിയെ തഴുകാനും ആണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം കൊണ്ടു ജനം പൊറുതിമുട്ടുന്പോൾ വിദേശത്ത് ലക്ഷങ്ങൾ പൊതുഖജനാവിൽ നിന്നെടുത്തു കുടുംബവുമൊത്തു ആർത്തുല്ലസിക്കുകയാണ് പിണറായി എന്നും അദ്ദേഹം പറഞ്ഞു.
വാഹന പ്രചാരണജാഥ രണ്ടുദിവസം നീണ്ടുനിൽക്കും.
ക്യാപ്റ്റൻ കെ.എസ് അനിഷിന് ഷാജി പച്ചേരി പതാക കൈമാറി. ഷഫിഖ് കുളത്തൂർ അധ്യക്ഷത വഹിച്ചു. ഹാരിസ് മുതൂർ, മൊയ്തീൻഹാജി, റെനി ഏബ്രഹാം, മണി മൂർക്കനാട്, കെ.ടി ജബ്ബാർ, പി. ഷഹർബാൻ, ചോയികുട്ടി, ബാബു പട്ടിക്കുത്ത്, മുസ്തഫ പുത്തനങ്ങാടി, മഹേഷ് കൂട്ടിലങ്ങാടി, അഷറഫ് കുഴിമണ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ഇ. മുഹമദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സമദ് മങ്കട മുഖ്യപ്രഭാഷണം നടത്തി. ഷാഹിദ് ആനക്കയം, വേലായുധൻ, പി.കെ അസീസ്, പി.ടി മാത്യു, വാതുക്കാട്ടിൽ അബ്ദുള്ള, സി. മുരളീധരൻ, കേശവദാസ്, മനാഫ്, ഫൈസൽ വലന്പൂർ തുടങ്ങിയവർ പ്രസംഗിച്ചു.
വിഴിഞ്ഞം: നീതി നിഷേധത്തിനെതിരേ പ്രതിഷേധ റാലി
12:39 AM Dec 05, 2022 | Deepika.com