കൊപ്രക്കളം: കയ്പമംഗലം ബോർഡിനു സമീപം ദേശീയ പാതയിൽ ടോറസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. കാർ യാത്രികനായ കുന്നംകുളം വേലൂർ സ്വദേശി ചിങ്ങപുറത്ത് സുരേന്ദ്രൻ (67) ആണ് മരിച്ചത്.
വെള്ളാറ്റഞ്ഞൂർ സ്വദേശി വിഷ്ണു (26), പാവറട്ടി സ്വദേശി ഉണ്ണി നിവാസിൽ അഡ്വ.വിനോദ് (42) എന്നിവർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രൻ രാവിലെ ഒൻപതോടെ മരിച്ചു. ഭാര്യ: പ്രമീള. മക്കൾ: പ്രശാന്ത്, ലക്ഷ്മി, വിഷ്ണു.
മലപ്പുറത്ത് നിന്ന് പറവൂരിലേക്ക് മെറ്റൽ കയറ്റി പോവുകയായിരുന്ന ടോറസ് ലോറിയുമായാണ് കൂട്ടിയിടിച്ചത്. കാർ യാത്രികർ തിരുവനന്തപുരത്ത് പോയി ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കയ്പമംഗലത്ത് ടോറസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു
12:15 AM Dec 05, 2022 | Deepika.com