അജ്ഞാത മൃതദേഹം
12:15 AM Dec 05, 2022 | Deepika.com
കുന്നംകുളം: കുന്നംകുളം ഗുരുവായൂർ ഹൈവേയോട് ചേർന്ന് കിടക്കുന്ന ചാട്ടുകുളത്തിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മൃതദേഹം പൊന്തിയത്. ഒരു ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.