സം​സ്ഥാ​ന സ​ഹ​ക​ര​ണ മേ​ഖ​ല ജ​ന​കീ​യ ബ​ദ​ല്‍: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

10:46 PM Dec 04, 2022 | Deepika.com
കോ​ഴ​ഞ്ചേ​രി: കേ​ര​ള​ത്തി​ന്‍റെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ രാ​ജ്യ​ത്തി​നും ലോ​ക​ത്തി​നും ന​ല്‍​കു​ന്ന സ​ന്ദേ​ശം ജ​ന​കീ​യ​മാ​യി​ട്ടു​ള്ള ഒ​രു ബ​ദ​ല്‍ എ​ങ്ങ​നെ സാ​ധ്യ​മാ​ക്കാ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കാ​രം​വേ​ലി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ സം​ഘം സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ​യും ഗി​ഫ്റ്റ് സെ​ന്‍റ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ഹ​ക​ര​ണ​മേ​ഖ​ല എ​ല്ലാ രം​ഗ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ​നി​ല​വാ​രം ഒ​ട്ടും കു​റ​യാ​തെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്ന ആ​ശ​യം പ​രി​ശോ​ധി​ക്കാ​ന്‍ ആ​രോ​ഗ്യ​മേ​ഖ​ല പി​ന്തു​ണ ന​ല്‍​കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ആ​ദ്യ​വി​ല്പ​ന നി​ർ​വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഡി. ​ശ്യാം​കു​മാ​ര്‍ ഡി​സ്‌​കൗ​ണ്ട് കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു. പ​ത്ത​നം​തി​ട്ട സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റെ ര​ജി​സ്ട്രാ​ര്‍ എം.​പി. ഹി​ര​ണ്‍ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള നി​ക്ഷേ​പ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​രം​വേ​ലി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ സം​ഘം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​ദീ​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.