പത്തനംതിട്ട: വൈഎംസിഎ യൂത്ത് അസംബ്ലി നന്നുവക്കാട് വൈഎംസിഎയില്‍ നടന്നു. ദേശീയ യൂത്ത്ഫോറം മന് കണ്‍വീ മനോജ് തെക്കേടത്തിന്റെ അധ്യക്ഷതയില്‍ വൈഎംസിഎ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്തു
മലങ്കര കാത്തോലിക്ക സഭ മൈനര്‍ സെമിനാരി റെക്ടര്‍ മോണ്‍. ജോസ് ചാമക്കാലായില്‍ കോര്‍ എപ്പിസ്കോപ്പ അനുഗ്രഹ സന്ദേശവും സംസ്ഥാന വൈസ് ചെയര്മാന് ജോസഫ് നെല്ലാനിക്കല്‍ മുഖ്യസന്ദേശവും കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോ ഇലഞ്ഞിമൂട്ടില്‍ യുവജന സന്ദേശവും നല്കി
പഠന സമ്മേളനത്തില്‍ ടി.എസ്. തോമസ് അധ്യക്ഷത വഹിച്ചു. ബാബുജി കോശി പ്രഭാഷണം നടത്തി. ജോര്‍ജ് ഫിലിപ്പ്, ആനി സജി, കെ.വി. തോമസ്, മാത്യു ഏബ്രഹാം, ബിജുമോന് സാമുവേല്‍, പ്രീത് ജി. ജോര്‍ജ് എന്നിവര്‍ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു.
യൂത്ത് ലീഡേഴ്സ് മീറ്റ് യൂണിവൈ മുന്‍ ദേശീയ വൈസ് ചെയര്മാന് ജസ്റ്റിന് ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്തു. യൂണിവൈ സംസ്ഥാന സെക്രട്ടറി നിധിയാ സൂസന് ജോ അധ്യക്ഷത വഹിച്ചു. എബ്രഹാം പി. കോശി ദേശീയ ഐക്യസന്ദേശം നല്കി.
വൈഎംസിഎ യൂത്ത് അസംബ്ലി സമാപിച്ചു
10:42 PM Dec 04, 2022 | Deepika.com