ലോ​ക ഭി​ന്ന​ശേ​ഷി​ദി​നാ​ച​ര​ണം നാ​ളെ തി​രു​വ​ല്ല​യി​ല്‍

10:42 PM Dec 04, 2022 | Deepika.com
തി​രു​വ​ല്ല: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ​തി​മൂ​ന്നോ​ളം സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളെ​യും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള​എ​യും അ​ധ്യാ​പ​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് "ഒ​പ്പം 2022' എ​ന്ന പേ​രി​ല്‍ സ്‌​നേ​ഹ​സം​ഗ​മം നാ​ളെ തി​രു​വ​ല്ല​യി​ല്‍ ന​ട​ക്കും.
രാ​വി​ലെ 9.30ന് ​കു​രി​ശു​ക​വ​ല​യി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര തി​രു​വ​ല്ല ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശി​ര്‍​വ​ദി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ഘോ​ഷ​യാ​ത്ര മാ​ര്‍ ക്രി​സോ​സ്റ്റം ന​ഗ​റി​ല്‍ എ​ത്തു​ന്ന​തി​നേ തു​ട​ര്‍​ന്നു​ള്ള സ്‌​നേ​ഹ​സം​ഗ​മം മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ശാ​ന്ത​മ്മ വ​ര്‍​ഗീ​സ് ഭ​ദ്ര​ദീ​പം തെ​ളി​ക്കും. സ​ബ് ക​ള​ക്ട​ര്‍ ശ്വേ​താ നാ​ഗ​ര്‍​കോ​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​മൂ​ഹ്യ സം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും മ​ത​മേ​ല​ധ്യ​ക്ഷ​രും പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ള്‍ നി​ര്‍​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും ഉ​ണ്ടാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു സ​മാ​പ​ന​സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും.