കുന്നംകുളം: കുന്നംകുളം കിഴക്കേ അങ്ങാടിയിൽ വീട്ടമ്മയുടെ മൂന്നു പവനോളം വരുന്ന സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ കുന്നംകുളത്ത് പോലീസ് അറസ്റ്റുചെയ്തു. ഗുരുവായൂർ പുത്തൻപള്ളി പനക്കൽ വീട്ടിൽ എഡ്വിൻ മാത്യു (34), വടക്കേക്കാട് കണ്ടേങ്ങാട്ട് വീട്ടിൽ കിരണ്‍ (30) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
നവംബർ 30നാണ് കുന്നംകുളം കിഴക്കേ അങ്ങാടിയിലെ ചെറുവത്തൂർ റോയ് ഭാര്യ ഷേർളിയുടെ മൂന്ന് പവനോളം വരുന്ന സ്വർണമാല ഇവർ രണ്ടുപേർ ചേർന്ന് മോഷ്ടിച്ചെടുത്തത്. അഡീഷണൽ എസ്ഐമാരായ ഷക്കീർ അഹമ്മദ്, നിധിൻ,എ എസ്ഐ പ്രേംജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഗഗേഷ്, എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വീട്ടമ്മയുടെ സ്വർണമാല മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
01:11 AM Dec 04, 2022 | Deepika.com