കൊടുങ്ങല്ലൂർ: താലൂക്ക് സഭയിൽ വാട്ടർ അഥോറിറ്റിക്ക് അഭിനന്ദനങ്ങളും രൂക്ഷ വിമർശനവും. താലൂക്കിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ച് കൂട്ടിയ താലൂക്ക് വികസനസമിതിയിലാണ് വാട്ടർ അഥോറിറ്റി ഡിപ്പാർട്ടുമെന്റിനെ എംഎൽഎ ഇ.ടി. ടൈസണ് അഭിനന്ദിച്ചത്.
ജലജീവൻ മിഷൻ പദ്ധതി സംസ്ഥാനത്ത് തന്നെ പൂർത്തീകരിച്ച ഗ്രാമ പഞ്ചായത്തുകൾ എറിയാട് എടവിലങ്ങ് ഗ്രാമപഞ്ചായത്തുകളാണ് അവിടെ വാട്ടർ അഥോറിറ്റി നടത്തിയ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഒപ്പം തന്നെ മണ്ഡലത്തിലെ മറ്റു പഞ്ചായത്തിൽ വാട്ടർ അഥോറിറ്റി കാണിക്കുന്ന ഉത്തരവാദിത്ത്യമില്ലായ്മയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഈ സ്ഥിതി തുടർന്ന് പോയാൽ നടപടി നേരിടേണ്ടി വരുമെന്നും ഇ.ടി. എംഎൽഎ ടൈസണ് മുന്നറിയിപ്പ് നൽകി.
യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സണ് എം.യു. ഷിനിജ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ചന്ദ്രബാബു, വിനീത മോഹൻദാസ്, കെ.എസ്. ജയ, സുഗത ശശീധരൻ, കെ. രേവ തുടങ്ങി വിവിധ വകുപ്പുകളിലെ പ്രമുഖർ യോഗത്തിൻ പങ്കെടുത്തു.
വാട്ടർ അഥോറിറ്റിക്ക് അഭിനന്ദനങ്ങളും രൂക്ഷ വിമർശനവും
01:03 AM Dec 04, 2022 | Deepika.com