കൊടുങ്ങല്ലൂർ: കോഴിക്കടയിൽ വടിവാൾ വീശി കോഴിയെയും പണവും അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ. പറവൂർ അയ്യന്പിള്ളി സ്വദേശിയായ പുതുപറന്പിൽ ഉദിത്ത് ദേവ് (27) നെയാണ് കൊടുങ്ങല്ലൂർ സിഐഇആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
എറിയാട് പേബസാറിലെ ഹലാൽ ചിക്കൻ സെന്ററിൽ ഒന്നിന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഈരേഴത്ത് റാഫി നടത്തുന്ന ചിക്കൻ സെന്ററിൽ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.
കോഴി കടം ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ വടിവാളുമായെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തി മേശവലിപ്പിൽ നിന്ന് നാലായിരം രൂപയും കോഴിയും എടുത്തുകൊണ്ടു പോവുകയായിരുന്നു.
എസ്ഐമാരായ രവികുമാർ ആനന്ദ്, എഎസ്ഐമാരായ ഉല്ലാസ്പൂ തോട്ട് മുഹമ്മദ് സിയാദ്, സിപിഒമാരായ ഉണ്ണികൃഷ്ണൻ, ഡേവിസ്, ഷിജു എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
കോഴിയും പണവും അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ
01:03 AM Dec 04, 2022 | Deepika.com