ചാലക്കുടി: യൂണിറ്റിലെ കെഎസ്ആർടിസി ബസിൽ നിന്നു ലഭിച്ച സ്വർണ പാദസരം ജീവനക്കാർ ഉടമയ്ക്കു നൽകി.
ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്കു പോയ ബസിൽ അഴിഞ്ഞു വീണ, കൊന്നക്കുഴി കറ്റുകണ്ടത്തിൽ നിധിൻ നാരായണന്റെ ഭാര്യയുടെ ഒന്നര പവന്റെ സ്വർണ പാദസരമാണ് ജീവനക്കാർ ഉടമയെ തിരിച്ചേൽപ്പിച്ചത്. സർവീസിനിടയിൽ ബസിൽ നിന്നും പാദസരം ലഭിച്ച കണ്ടക്ടർ പി.എ. ബേബി വിവരം ഡെപ്പോയിൽ അറിയിക്കുകയും സർവീസ് അവസാനിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്റർ വി.വി. ഷാജി, ഡ്രൈവർ ടി.ജി. അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറുകയുമായിരുന്നു.
കളഞ്ഞു പോയ സ്വർണ പാദസരം ഉടമയ്ക്കു നൽകി
01:03 AM Dec 04, 2022 | Deepika.com