ചാലക്കുടി: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസുകൾ പുറത്തേക്ക് പോകുന്ന ഭാഗത്തെ സ്ലാബ് തകർന്ന് കന്പി പുറത്തായത് അപകട ഭീഷണി ഉയർത്തുന്നു. ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്കു കടക്കുന്ന ബസുകളുടെ ടയറുകൾ പുറത്തേക്ക് നില്ക്കുന്ന കന്പികളിൽ കുത്തി കയറുന്ന അവസ്ഥയാണ്.
ബസ് സ്റ്റാൻഡിലേക്ക് യാത്രക്കാർ വരുന്നതും പോകുന്ന വഴിയും ഇതു തന്നെയാണ്. അതിനാൽ യാത്രക്കാരുടെ കാലിൽ കന്പി തട്ടി അപകടമുണ്ടാകാനും സാധ്യതയുണ്ട്. നഗരസഭ അധികൃതരെ അറിയിച്ചിട്ടും അറ്റകുറ്റ പണി പോലും ചെയ്യുന്നില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു.
ചാലക്കുടി ബസ് സ്റ്റാൻഡിൽ ബസുകൾ പുറത്തേക്കു പോകുന്ന ഭാഗത്തെ സ്ലാബ് തകർന്ന നിലയിൽ
01:03 AM Dec 04, 2022 | Deepika.com