പുത്തൂർ: കുട്ടനെല്ലൂർ ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃശൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ധർണ നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിബിൻ ഐനിക്കുന്നത്ത് അധ്യക്ഷത വഹിച്ചു.
മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എൻ.എച്ച്. പ്രശാന്ത് , ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കാക്കനാട് തുടങ്ങിയവർ സംസാരിച്ചു.
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബിജെപി
12:59 AM Dec 04, 2022 | Deepika.com