പുത്തൂർ: കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ധൂർത്തും അന്വേഷിക്കണമെന്നും ബാങ്ക് ഡയറക്ടർമാർക്കെതിരെ നിയമ നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ തൃശൂർ നിയോജകമണ്ഡലം കമ്മിറ്റി സായാഹ്ന സദസും മാർച്ചും നടത്തി.
ജില്ലാ പ്രസിഡന്റ് മനോജ് ചിറ്റിലപ്പിള്ളി പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. സുരേഷ് കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. ലോറൻസ് കോളങ്ങാട്ടുക്കര, ബിജു വാഴപ്പിള്ളി, മണികണ്ഠൻ നായർ, എ.ടി. രജനി, സൗമ്യ രാജീവ്, സാൽ ആന്റണി എന്നിവർ നേതൃത്വം നൽകി.
ബാങ്കിലേക്ക് നാഷണൽ ജനതാദൾ മാർച്ച്
12:59 AM Dec 04, 2022 | Deepika.com