ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിന്റെ ഇ-ഗവർണൻസ് വകുപ്പിന്റെ സംസ്ഥാനതല അവാർഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അർഹരായി. ഓണ്‍ലൈൻ പഠന വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് ഈ നേട്ടത്തിലേക്കേത്തിയത്.
വിദ്യാഭ്യാസ രംഗത്തും ഭരണരംഗത്തും സങ്കേതിക വിദ്യയിലൂടെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയാണു സംസ്ഥാന വിവരസാങ്കേതിക വകുപ്പ് ഐഎംജിയുടെ സഹകരണത്തോടെ ഈ അവാർഡ് ഏർപ്പെടുത്തിയത്.
തിരുവനന്തപുരം വഴുതക്കാട് ടാഗോർ തീയേറ്ററിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് കോളജിന് വേണ്ടി പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഡോ. പി. റോബിൻസണ്‍ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ക്രൈസ്റ്റ് കോളജിന്റെ ഈ രണ്ട് സംരംഭങ്ങളും ഈ മേഖലയിൽ സംസ്ഥാനത്തെ ആദ്യത്തെതായി കരുതപ്പെടുന്നു. വിദ്യാഭ്യാസ രംഗത്ത് എന്നും നൂതന ആശയങ്ങൾ പരീക്ഷിച്ചിട്ടുള്ള ക്രൈസ്റ്റ് കോളജിന് ഈ അവാർഡ് പ്രോത്സാഹനം നൽകുന്നതായി പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് വിവര സാങ്കേതിക വിദ്യയിലൂടെ കൂടുതൽ മികച്ച വിദ്യാഭ്യാസം നൽകുവാൻ കലാലയം പ്രതിജ്ഞ ബദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓണ്‍ലൈൻ വിദ്യാഭ്യാസം: മികച്ച കോളജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ്
12:59 AM Dec 04, 2022 | Deepika.com