തൃശൂർ: പൊതുജന സേവന രംഗത്ത് വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഇ-ഗവേണൻസ് പുരസ്കാരം തൃശൂർ സിറ്റി പോലീസിന്. 2019 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ തൃശൂർ സിറ്റി പോലീസ് സമൂഹ മാധ്യമ വിഭാഗം നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
സമൂഹമാധ്യമങ്ങളിലൂടെ കോവിഡ് പ്രതിരോധം, സൈബർ തട്ടിപ്പുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ എന്നിവയ്ക്കെതിരേയും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുന്നറിയിപ്പുകൾ നൽകിയത് അവാർഡ് കമ്മിറ്റി വിലയിരുത്തി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നു തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച പ്രവർത്തനം; തൃശൂർ സിറ്റി പോലീസിന് പുരസ്കാരം
12:59 AM Dec 04, 2022 | Deepika.com