ചാവക്കാട്: ചേറ്റുവയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഏഴു യുവാക്കൾ പിടിയിൽ. ഒരുമനയൂർ സ്വദേശികളായ കൂനംപുറത്ത് സുമേഷ്(24), മേപ്പുറത്ത് മിഥുൻ(26), മേപ്പുറത്ത് ശരത്ത്(26), മനന്തറ പ്രഗൽഭ(23), കെറോട്ട് നിതുൽ(22), ഒറ്റത്തെങ്ങ് പെരിങ്ങാട്ട് അജിത്ത് (22), അന്പലത്ത് ഫയസ്(24) എന്നിവരെയാണ് എസ്എച്ച്ഒ വിപിൻ കെ. വേണുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
വട്ടേക്കാട് പുതിയവീട്ടിൽ ബദറുദ്ദീനെ(32) കഴിഞ്ഞ ഒന്നിന് ഉച്ചയ്ക്കാണ് സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ബൈക്ക് വാങ്ങിയത് തിരികെ കൊടുക്കാത്ത വിരോധത്തിൽ ബദറുദ്ദീന്റെ മുഖത്ത് മുളകുപൊടിയും മണലും ചേർത്ത് എറിഞ്ഞശേഷം വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
മുളകുപൊടി എറിഞ്ഞ് വെട്ടി: ഏഴു യുവാക്കൾ അറസ്റ്റിൽ
12:59 AM Dec 04, 2022 | Deepika.com