നിലന്പൂർ: കൊച്ചുവേളിയിൽ റെയിൽവേ സ്റ്റേഷൻ യാർഡിന്റെ പ്രവൃത്തി നടക്കുന്നതിനാൽ നിലന്പൂരിൽ നിന്നു കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള രാജ്യറാണി എക്സ്പ്രസ് ആറുദിവസം ഓടില്ല. 16350 നിലന്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്് ഡിസംബർ ആറിന് കായംകുളം വരെ സർവീസ് നടത്തും.
ഡിസംബർ ഏഴു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പൂർണമായും റദ്ദ് ചെയ്തിരിക്കുന്നു. ഡിസംബർ പത്തിനു നിലന്പൂരിൽ നിന്നു ഷൊർണൂർ ഭാഗത്തേക്ക് ഏഴിനുള്ള 06466 ഷൊർണൂർ എക്സ്പ്രസ് ഉണ്ടാകില്ല. ഷൊർണൂരിൽ നിന്നു ഒന്പതിനു നിലന്പൂരിലേക്കുള്ള 06467 നിലന്പൂർ എക്സ്പ്രസ് വണ്ടിയും ഉണ്ടാകില്ല.
രാജ്യറാണി എക്സ്പ്രസ് ആറു ദിവസം ഓടില്ല
12:45 AM Dec 04, 2022 | Deepika.com