മലപ്പുറം: ജില്ലയിൽ കുട്ടികളിൽ മീസിൽസ് (അഞ്ചാം പനി) വ്യാപമാകുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ അതീവശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ജില്ലയിൽ ഇതുവരെ 323 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 60 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും മീസിൽസ് രോഗം പടർന്നിട്ടുണ്ട്.
പ്രതിരോധ കുത്തിവയ്പ് വഴി തടയാവുന്ന അസുഖമാണ് അഞ്ചാംപനി. രോഗം തടയുന്നതിനായി നടക്കുന്ന കുത്തിവയ്പ് ക്യാന്പിൽ ഇതുവരെ 6449 കുട്ടികൾ കുത്തിവയ്പിന്റെ ഒന്നാം ഡോസും 7415 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. സ്കൂളിൽ പോകുന്ന കുട്ടികൾ മൂക്കും വായും മൂടുന്ന വിധത്തിൽ മാസ്ക്ക് ധരിക്കണം. പനി, ചുമ, കണ്ണിന് ചുവപ്പ്, മൂക്കൊലിപ്പ്, ശരീരം മുഴുവൻ തിണർത്ത പാടുകൾ തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവർ സ്കൂളിൽ പോകരുതെന്നും കുട്ടികൾ പ്രതിരോധ കത്തിവയ്പ് സ്വീകരിക്കുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അഞ്ചാം പനി വ്യാപകമാകുന്നു: പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ഡിഎംഒ
12:43 AM Dec 04, 2022 | Deepika.com