പത്തനംതിട്ട: ലഹരിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശക്തമായ പോരാട്ടത്തില്‍ സമൂഹത്തിലെ ഓരോ വ്യക്തിയും പങ്കാളിയാകണമെന്ന് മന്ത്രി വീണാ ജോര്‍ജ്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെയും മോട്ടോര്‍ വാഹന, ഓട്ടോ മൊബൈല്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി ഉണര്‍വിന്റെ ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഫുട്ബോള്‍ ഷൂട്ട്ഔട്ട് കാമ്പയിനിലും മന്ത്രി പങ്കാളിയായി. സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നാരംഭിച്ച ലഹരിവിരുദ്ധ പ്രചാരണ റാലി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഫ്ലാഗ് ഓഫ് ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. സേവ്യര്‍ അധ്യക്ഷത വഹിച്ചു. ബിനോയ് കൃഷ്ണന്, മോട്ടോര്‍ വാഹന-ഓട്ടോ മൊബൈല്‍ തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സ്കേറ്റിംഗ്, ഫ്ളാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.
പത്തനംതിട്ടയിൽ ഉണർവ് ലഹരിവിരുദ്ധ റാലി
11:30 PM Dec 03, 2022 | Deepika.com